Site icon Fanport

വെള്ളമുണ്ടയിൽ കെ എഫ് സി കാളികാവിന് ജയം

വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ കെ എഫ് സി കാളികാവിന് വിജയം. ഇന്ന് നടന്ന പോരാട്ടത്തിൽ അഭിലാഷ് കുപ്പൂത്തിനെ ആണ് കെ എഫ് സി കാളികാവ് തോല്പ്പിച്ചത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു കാളികാവിന്റെ വിജയം. ഈ സീസണിലെ കാളികാവിന്റെ രണ്ടാം വിജയം മാത്രമാണിത്. അഭിലാഷ് എഫ് സിക്ക് ആകട്ടെ ഇത് തുടർച്ചയായ മൂന്നാം പരാജയമാണ്.

ഇന്ന് വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ അൽ ശബാബ് തൃപ്പനച്ചി സബാൻ കോട്ടക്കലിനെ നേരിടും.

Exit mobile version