വരന്തരപ്പിള്ളിയിൽ ഇന്നു മുതൽ പടയോട്ടം

- Advertisement -

വരന്തരപ്പിള്ളി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്നത്തോടെ കിക്കോഫാകും. ഇന്ന് വൈകിട്ട് തൃശ്ശൂരിന്റെ ശക്തിയായ ശാസ്താ മെഡിക്കൽസ് തൃശ്ശൂരും സിദ്രാ വെഡ്ഡിംഗ്സ് സ്കൈ ബ്ലൂ എടപ്പാളും തമ്മിലാണ് ഉദ്ഘാടന മത്സരം. അവസാന മത്സരത്തിൽ മുസാഫിർ എഫ് സിയോട് വമ്പൻ പരാജയം ഏറ്റുവാങ്ങിയ ക്ഷീണത്തിലാണ് ശാസ്താ മെഡിക്കൽസ് തൃശ്ശൂർ.

സ്കൈ ബ്ലൂ എടപ്പാളും മികച്ച ഫോമിലല്ല. സീസണിലുടനീളം മോശം പ്രകടനങ്ങളാണ് സ്കൈ ബ്ലൂ എടപ്പാൾ കാഴ്ചവെച്ചിട്ടുള്ളത്ം അതിനൊരു പരിഹാരം വരന്തരപിള്ളിയിലെങ്കിലും ഉണ്ടാകുമോ എന്നാണ് നോക്കേണ്ടത്. കാണികൾക്കു വേണ്ടു മികച്ച ഗ്യാലറിയാണ് വരന്തരപ്പിള്ളിയിൽ ഒരുക്കിയിരിക്കുന്നത്.

Summer Tradingടാലന്റ് ഫുട്ബോൾ അക്കാദമി പാലപ്പിള്ളി, കനിവ് ചാരിറ്റബിൽ ട്രസ്റ്റ് വരന്തരപ്പിള്ളി, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് സിറ്റിസൺസ് ഫോറം തുടങ്ങിയർ സംയുക്തമായാണ് വരന്തരപ്പിള്ളിയുടെ അഭിമാനമായ ടൂർണമെന്റ് നടത്തുന്നത്.

Advertisement