വളപട്ടണം അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫൈനൽ, മദീനയും ഉഷയും നേർക്കുനേർ

വളപട്ടണം അഖിലേന്ത്യാ സെവൻസിന് ഇന്ന് കലാശകൊട്ട്. കിരീടത്തിന് വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഉഷാ തൃശ്ശൂരിനെ നേരിടും. കഴിഞ്ഞ ദിവസം ജവഹർ മാവൂരിനെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചാണ് അൽ മദീന ഫൈനലിൽ എത്തിയത്.

റോയൽ ട്രാവൽസിനെയാണ് ഉഷാ തൃശ്ശൂർ സെമിയിൽ പരാജയപ്പെടുത്തിയത്. അൽ മദീനയ്ക്കും ഉഷാ എഫ് സിക്കും ഇന്ന് ജയിച്ചാൽ സീസണിലെ മൂന്നാം കിരീടമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial