വളപട്ടണം എൽ ക്ലാസിക്കോയിൽ ഫിഫാ മഞ്ചേരിയെ അൽ മദീന തറപറ്റിച്ചു

ഈ സീസണിലെ സെവൻസിലെ ആദ്യ എൽ ക്ലാസിക്കോയിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിക്ക് തകർപ്പൻ ജയം. സെവൻസിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന ഫിഫാ മഞ്ചേരി അൽ മദീന ചെർപ്പുളശ്ശേരി പോരാട്ടം ഇന്നലെ വളപട്ടണം അഖിലേന്ത്യാ സെവൻസിലാണ് നടന്നത്. ക്വാർട്ടർ പോരാട്ടതിന്റെ ആവേശം കണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽ മദീന ചെർപ്പുളശ്ശേരി ഫിഫയെ പരാജയപ്പെടുത്തിയത്.

തുടക്കത്തിൽ എമയിലൂടെ അൽ മദീന ചെർപ്പുളശ്ശേരി ആണ് ലീഡ് നേടിയത്. പക്ഷെ ഒപ്പതിനൊപ്പം പൊരുതി ഫ്രാൻസിസിലൂടെ ഫിഫ ആദ്യ പകുതി അവസാനിക്കും മുമ്പ് സമനില പിടിച്ചു. രണ്ടാം പകുതിയിലാണ് അൽ മദീന ചെർപ്പുളശ്ശേരിയുടെ വിജയഗോൾ പിറന്നത്. ഫിഫ പരാജയപ്പെട്ടെങ്കിലും ഗോൾ കീപ്പർ സലാം ഫിഫയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം ഇന്നലെ കാഴ്ചവെച്ചു.

ജയത്തോടെ അൽ മദീന ചെർപ്പുളശ്ശേരി വളപട്ടണം അഖിലേന്ത്യാ സെവൻസിന്റെ സെമിയിലേക്ക് കടന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial