വളാഞ്ചേരിയിൽ റോയൽ ട്രാവൽസിന് കിരീടം

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസിന് കിരീടം. ഇന്നലെ നടന്ന ഫൈനലിൽ ലിൻഷാ മെഡിക്കൽസിനെ തോൽപ്പിച്ചാണ് റോയൽ ട്രാവൽസ് കിരീടം നേടിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റോയൽ ട്രാവൽസിന്റെ വിജയം. ഫ്രാൻസിസാണ് കളിയുടെ വിധി നിർണയിച്ച ഗോൾ നേടിയത്.

സെമി ഫൈനൽ ലീഗിൽ ഏഴു പോയന്റുമായി ഒന്നാമതെത്തി ആയിരുന്നു റോയൽ ട്രാവൽസ് ഫൈനലിലേക്ക് കടന്നത്. ലിൻഷയുടെ അബുലായിയെ ടൂർണമെന്റിലെ മികച്ച ഫോർവേഡായി തിരഞ്ഞെടുത്തു. റോയൽ ട്രാവൽസിന്റെ അൻഷിദ് ഖാനാണ് ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ. മികച്ച എമേർജിംഗ് പ്ലയറായി എ വൈ സിയുടെ ഷിയാനെയും, മികച്ച ഡിഫൻഡറായി എ വൈ സിയുടെ ലുലുവിനേയും തിരഞ്ഞെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാണ്ടിക്കാട് സെവൻസിൽ എഫ് സി പെരിന്തൽമണ്ണയ്ക്ക് വിജയം
Next articleകൊയപ്പയ; സ്കൈ ബ്ലൂ എടപ്പാളിന് വിജയം