
അഖിലേന്ത്യാ സെവൻസിന്റെ പുതിയ അങ്കഭൂമിയാകാൻ നാളെ മുതൽ വളാഞ്ചേരിയും. ഉദ്ഘാടന പോരാട്ടത്തിൽ ആതിഥേയരായ അമിസാദ് അൽ മിൻഹാൽ വളാഞ്ചേരി എഫ് സി കൊണ്ടോട്ടിയെ നേരിടും. സീസണിൽ പറയാൻ വെറും രണ്ടു ജയം മത്രമേ എഫ് സി കൊണ്ടോട്ടിക്കുള്ളൂ എങ്കിലും അവസാന മത്സരത്തിൽ ലിൻഷാ മെഡിക്കൽസിനെ പരാജയപ്പെടുത്തി അവർ സെവൻസ് ആരാധകരെ ഞെട്ടിച്ചിരുന്നു. അൽ മിൻഹാൽ വളാഞ്ചേരിയാകട്ടെ അത്ര നല്ല ഫോമിലുമല്ല. അവസാന അഞ്ചു കളികളിൽ വെറും രണ്ടു വിജയം മാത്രമേ അൽ മിൻഹാൽ വളാഞ്ചേരിക്കുള്ളൂ.
കുപ്പൂത്തിൽ സെമി ഫൈനൽ തേടി മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും ജയ എഫ് സി തൃശ്ശൂരും ഇറങ്ങും. ക്വാർട്ടറിൽ ആദ്യം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു. തുടർന്നാണ് മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. ഒരിക്കൽ കൂടെ അൽ മദീന ചെർപ്പുള്ളശ്ശേരിയെ തടയാനുള്ള കരുത്ത് ഓക്സിജൻ ഫാരംഅ ജയ എഫ് സി തൃശ്ശൂരിനുണ്ടോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്.
തുവ്വൂരിൽ ഫിഫാ മഞ്ചേരി അഭിലാഷ് എഫ് സി കുപ്പൂത്തിനെ നേരിടും. അഭിലാഷ് എഫ് സി കുപ്പൂത്തിന് ഫിഫാ മഞ്ചേരിക്കെതിരെ വലിയ പ്രതീക്ഷകൾ ഉണ്ടാകില്ല. നേരത്തെ ഇരുടീമുകളും രണ്ടുതവണ സീസണിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണയും ജയം ഫിഫാ മഞ്ചേരിക്കായിരുന്നു. ഫിഫ രണ്ടു മത്സരങ്ങളിൽ നിന്നായി 8 ഗോളുകളാണ് കുപ്പൂത്തിന്റെ വലയിലേക്ക് കയറ്റിയത്. മറ്റൊരു മത്സരത്തിൽ കൊണ്ടോട്ടിയിൽ ടൗൺ ടീം അരീക്കോട് ജിയോണി മൊബൈൽ ഉഷാ എഫ് സിയെ നേരിടും. മഞ്ചേരി അഖിലേന്ത്യാ സേവന്‍സില്‍ സെമി ഫൈനല്‍ ആണ്, ആദ്യ പാദ സെമിയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട് സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിനെ നേരിടും.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal