സെവൻസിൽ ഇന്ന് കരുത്തർ നേർക്കുനേർ, ലയൺസ് പറമ്പിൽ ഉഷയും സ്മാക്ക് മീഡിയ സബാനും ഇറങ്ങുന്നു

- Advertisement -

സെവൻസിൽ ഇന്ന് വൻ ശക്തികൾ നേർക്കുനേർ. തൃശ്ശൂരിലെ കരുത്തരായ ലയൺസ് പറമ്പിൽ ഉഷാ എഫ് സിയും സ്മാക്ക് മീഡിയ സബാൻ കോട്ടക്കലുമാണ് ഇന്ന് അങ്കം കുറിക്കുന്നത്. എടത്തനാട്ടുകരയിലാണ് ഈ മത്സരം നടക്കുന്നത്. ഇരു ടീമുകളുടെയും സീസണിലെ ആദ്യ മത്സരമാണിത്. കഴിഞ്ഞ സീസണിൽ ഇരുടീമുകളും തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

സെവൻസിൽ ഇന്ന് നടക്കുന്ന മറ്റൊരു പോരാട്ടത്തിൽ സ്കൈ ബ്ലൂ എടപ്പാളും ടൗൺ ടീം അരീക്കോടിനെ നേരിടും. മമ്പാട് അഖിലേന്ത്യാ സെവൻസിലെ ഉദ്ഘാടന മത്സരമാകും ഇത്. രാത്രി 8 മണിക്കാണ് മത്സരം നടക്കുക.

Advertisement