
- Advertisement -
ഉഷാ തൃശ്ശൂർ അഖിലേന്ത്യാ സെവൻസിലെ തങ്ങളുടെ കുതിപ്പ് തുടരുന്നു. ഇന്ന് തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ശക്തരായ റോയൽ ട്രാവൽസ് കോഴിക്കോടിനെയാണ് ഉഷാ തൃശ്ശൂർ തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഉഷയുടെ വിജയം. ഉഷാ തൃശ്ശൂരിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. സീസണിൽ ഇത് രണ്ടാം തവണയാണ് ഉഷാ തൃശ്ശൂരിനോട് റോയൽ ട്രാവൽസ് തോൽക്കുന്നത്.
നാളെ തുവ്വൂരിൽ ഉഷാ തൃശ്ശൂർ സബാൻ കോട്ടക്കലിനെ നേരിടും.
Advertisement