അൽ മിൻഹാലിനെ തോൽപ്പിച്ച് ഉഷാ തൃശ്ശൂർ

വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന പോരിൽ ഉഷാ തൃശ്ശൂരിന് ജയം. മികച്ച ഫോമിൽ ഉള്ള ഉദയ പറമ്പിൽ പീടിക അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് ഉഷാ തൃശ്ശൂർ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഉഷാ തൃശ്ശൂരിനെ വിജയം. അവസാന ഏഴു മത്സരങ്ങളും ജയിച്ച് അത്യുഗ്രൻ ഫോമിൽ ആയിരുന്നു അൽ മിൻഹാൽ ഉണ്ടായിരുന്നത്. ആ അൽ മിൻഹാലിനെ തോൽപ്പിച്ചത് 2019 വർഷാരംഭത്തിൽ ഉഷാ തൃശ്ശൂരിന് വലിയ ഊർജ്ജമാകും.

ഇന്ന് വണ്ടൂരിൽ ലിൻഷാ മണ്ണാർക്കാട് ടൗൺ ടീം അരീക്കോടിനെ നേരിടും.

സെവൻസിലെ ഫലങ്ങൾ:

വണ്ടൂർ:
ഉഷ തൃശ്ശൂർ 1-0 അൽ മിൻഹാൽ

കോട്ടക്കൽ:
അൽ മദീന 3-2 സോക്കർ ഷൊർണ്ണൂർ

വലിയാലുക്കൽ:
മത്സരമില്ല

നീലേശ്വരം:
ഹിറ്റാച്ചി 0-2 മെഡിഗാഡ് അരീക്കോട്

മൊറയൂർ:

ജിംഖാന 1-1 കെ എഫ് സി കാളികാവ് (ജിംഖാന പെനാൾട്ടിയിൽ ജയിച്ചു)

മങ്കട:
എഫ് സി പെരിന്തൽമണ്ണ 3-2 ഫ്രണ്ട്സ് മമ്പാട്

ഒളവണ്ണ:
കെ ആർ എസ് 2-1 ബെയ്സ് പെരുമ്പാവൂർ

Exit mobile version