Site icon Fanport

തലശ്ശേരിയിൽ ഉഷാ തൃശ്ശൂരിന്റെ ആറാട്ട്

തലശ്ശേരി അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം ദിവസത്തെ മത്സരത്തിൽ ഉഷാ തൃശ്ശൂരിന് വൻ വിജയം. മെഡിഗാഡ് അരീക്കോടിനെയാണ് ആണ് ഉഷാ തൃശ്ശൂർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു ഉഷയുടെ വിജയം. സീസണിൽ ഇതുവരെ കളിച്ചതിൽ ഉഷാ തൃശ്ശൂരിന്റെ ഏറ്റവും വലിയ വിജയമാണിത്.

ഇന്ന് തലശ്ശേരി സെവൻസിൽ നടന്ന മറ്റൊരു മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് സോക്കർ ഷൊർണ്ണൂരിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ ജയം. നാളെ തലശ്ശേരിയിൽ രണ്ട് മത്സരം നടക്കും. ആദ്യ മത്സരത്തിൽ ഫ്രണ്ട്സ് മമ്പാട് സബാൻ കോട്ടക്കലിനെയും രണ്ടാം മത്സരത്തിൽ എഫ് സി ഇരിട്ടി ഹിറ്റാച്ചി തൃക്കരിപ്പൂരിനെയും നേരിടും.

Exit mobile version