കരീബിയൻസിൽ ഹിറ്റാച്ചിയെ തോൽപ്പിച്ച് ഉഷാ തൃശ്ശൂർ

- Advertisement -

തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ ഉഷാ തൃശ്ശൂരിന് ജയം. കഴിഞ്ഞ ദിവസം ആലത്തൂരിൽ കിരീടം ഉയർത്തിയ ആത്മവിശ്വാസത്തിൽ എത്തിയ ഉഷ എഫ് സി തളിപ്പറമ്പിലും ജയം ആവർത്തിക്കുക ആയിരുന്നു.

ഹിറ്റാച്ചി തൃക്കരിപ്പൂരിനെയാണ് ഉഷ തോൽപ്പിച്ചത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഉഷയുടെ ജയം. ഇന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ബേസ് പെരുമ്പാവൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement