റോയൽ ട്രാവൽസ് എഫ് സിയെ വിറപ്പിച്ച് ഉഷാ എഫ് സി

ഇന്നലെ അഖിലേന്ത്യാ സെവൻസിൽ ആകെ ഒരു മത്സരം മാത്രമെ നടന്നുള്ളൂ. വലപ്പാടിൽ നടന്ന പോരാട്ടത്തിൽ ശക്തമായ ലൈനപ്പുമായി എത്തിയ റോയൽ ട്രാവൽസ് എഫ് സി കോഴിക്കോടിനെ ഉഷാ എഫ് സി തൃശൂർ പരാജയപ്പെടുത്തുക ആയിരുന്നു എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഉഷാ എഫ് സിയുടെ ജയം.

ഉഷയ്ക്ക് വേണ്ടി കളിയുടെ രണ്ടാം പകുതിയിൽ നൈജീരിയൻ താരമാണ് ഗോൾ നേടിയത്. റോയൽ ട്രാവൽസ് നിരയിൽ അൻഷിദ് ഖാൻ, ഷമീൽ, മൂസ, അഡബയോർ, ഇർഷാദ് തുടങ്ങി വൻ നിര തന്നെ ഉണ്ടായിരുന്നു. ഇന്ന് വലപ്പാട് അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി എഫ് സി മുംബൈയെ നേരിടും.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial