വളാഞ്ചേരി സെമിയിൽ ബെയ്സിനെ തകർത്ത് ഉഷാ തൃശ്ശൂർ

വളാഞ്ചേരി അഖിലേന്ത്യാ സെവൻസ് സെമി ലീഗിൽ ഉഷാ തൃശ്ശൂരിന് വിജയം. ബെയ്സ് പെരുമ്പാവൂരിനെ ആണ് ഉഷാ ഇന്നലെ തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഉഷയുടെ ജയം. ഒതുക്കുങ്ങലിൽ ഫൈനലിൽ എത്താൻ കഴിയാതിരുന്ന ഉഷാ തൃശ്ശൂർ വളാഞ്ചേരിയിൽ ഫൈനലിൽ എത്താമെന്ന പ്രതീക്ഷയിലാണ്‌.

ഇന്ന് വളാഞ്ചേരി സെവൻസിൽ മത്സരമില്ല.