വയനാട്ടിൽ നോവ അരപറ്റ മാത്രം, ഒരൊറ്റ മത്സരം തോല്‍ക്കാതെ പ്രീമിയർ ലീഗ് കിരീടം

- Advertisement -

വയനാട്ടിന്റെ മണ്ണിൽ നോവ അരപറ്റയെ തോൽപ്പിക്കാൻ ആരുമില്ല. വയനാട് പ്രീമിയർ ലീഗിന്റെ ഫൈനൽ പോരാട്ടത്തിനിറങ്ങിയ സാസ്ക് സുഗന്ധഗിരിയെ പരാജയപ്പെടുത്തി കൊണ്ട് നോവ അരപറ്റ അരപറ്റയിലേക്ക് കല്പറ്റയിൽ നിന്ന് കിരീടം കൊണ്ടു പോയി.

നൈജീരിയൻ താരം കുംസണില്ലാതെ ഇറങ്ങിയ സാസ്കിന് നോവ അരപറ്റയ്ക്ക് വെല്ലുവിളിയാകാൻ കഴിഞ്ഞില്ല. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നോവ അരപറ്റയുടെ വിജയം. ആദ്യ പകുതിയിൽ ജോസഫ് പെരേരയാണ് കളിയിലെ വിജയ ഗോൾ നേടിയത്. ടൂർണമെന്റിലെ ടോപ്പ് സ്കോറർ കൂടിയായ കുംസന്റെ അഭാവം സാസ്കിനെ തളർത്തുകയായിരുന്നു. സെമി ഫൈനലിൽ വയനാട് എഫ് സിയെ പരാജയപ്പെടുത്തിയായിരുന്നു നോവ അരപറ്റ ഫൈനലിൽ എത്തിയത്ം ഗ്രൂപ്പ് ഘട്ടത്തിൽ ഉൾപ്പെടെ എവിടേയും പരാജയമറിയാത്ത കുതിപ്പാണ് അവസാനം കിരീടത്തിലെത്തിയത്.

കുംസണെ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുത്തു. മികച്ച ജന പങ്കാളിത്തവും നടത്തിപ്പും കൊണ്ട് ശ്രദ്ധേയമായ വയനാട് പ്രീമിയർ ലീഗ് മറ്റു ജില്ലകൾക്കു മാതൃകയാക്കാവുന്ന തരത്തിലായിരുന്നു കല്പറ്റയിൽ കൊണ്ടാടപ്പെട്ടത്.

Advertisement