രണ്ടു മത്സരങ്ങൾ പത്തു ഗോളുകൾ, സെവൻസിൽ അൽ മദീന തകർത്താടി

സെവൻസിൽ ഇന്നലെ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി ഇറങ്ങിയത് രണ്ടു മത്സരങ്ങളിൽ. അടിച്ചു കൂട്ടിയത് പത്തു ഗോളുകളും. മന്ദലാംകുന്നിൽ ഇറങ്ങിയ അൽ മദീന ചെർപ്പുള്ളശ്ശേരി ഫിറ്റ് വെൽ കോഴിക്കോടിനെയാണ് തകർത്തത്. ഫിറ്റ് വെൽ കോഴിക്കോടിന്റെ വലയിൽ ആറു ഗോളുകളാണ് മദീന കയറ്റിയത്. തുടക്കത്തിൽ ഫിറ്റ് വെൽ കോഴിക്കോടായിരുന്നു സ്കോർ ചെയ്തത്. അതിനു ശേഷമാണ് മദീനയുടെ ആറു ഗോളുകളും പിറന്നത്.

മദീനയുടെ രണ്ടാം മത്സരം ആലത്തൂരിൽ കെ ആർ എസ് കോഴിക്കോടിനെതിരെ ആയിരുന്നു. ആലത്തൂരിൽ മദീന വലയിൽ എത്തിച്ചത് നാലു ഗോളുകൾ. എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം. ഡി മറിയയുടെ ഇരട്ട ഗോളുകളാണ് അൽ മദീനയുടെ ജയത്തിന് കരുത്തായത്.

ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെ ഫ്രണ്ട്സ് മമ്പാട് അട്ടിമറിച്ചും ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഫ്രണ്ട്സ് മമ്പാടിന്റെ വിജയം. അടുത്തിടെ ബ്ലാക്ക് ഏറ്റ ഏറ്റവും വലിയ പരാജയമാണിത്. ഇന്ന് ഒളവണ്ണയിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി എഫ് സി പെരിന്തൽമണ്ണയെ നേരിടും.

കൊടകരയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബേസ് പെരുമ്പാവൂർ ഹണ്ടേഴ്സ് കൂത്തുപറമ്പിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി. കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഹയർ സബാൻ കോട്ടക്കൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ടൗൺ ടീം അരീക്കോടിനെ തോൽപ്പിച്ചു. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു സ്കോർ. പാലക്കാട് നടന്ന മത്സരത്തിൽ ജിയോണി ഉഷ എഫ് സി എതിരില്ലാത്ത നാലു ഗോളുകൾക്ക് സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ പരാജയപ്പെടുത്തി.

Previous articleകാളിക്കാവിനേയും തൃക്കരിപ്പൂരിനേയും തകർത്ത് എഫ് സി പെരിന്തൽമണ്ണയുടെ തേരോട്ടം
Next articleടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് :ചാമ്പ്യന്‍സ് ലീഗ് റൗണ്ടുകള്‍ക്ക് തുടക്കം, വിജയത്തോടെ യുഎസ്ടി റെഡ്