എടക്കരയിൽ ടൗൺ ടീം അരീക്കോടിന് വീണ്ടും വിജയം

- Advertisement -

എടക്കര അഖിലേന്ത്യാ സെവൻസിൽ വിജയം തുടർന്ന് ടൗൺ ടീം അരീക്കോട്. ഇന്ന് എടക്കരയിൽ ജവഹർ മാവൂരിനെ ആണ് ടൗൺ ടീം അരീക്കോട് പരാജപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു വിജയം. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. പിന്നീട് പെനാൾട്ടിയിൽ മികവ് കാണിച്ച് ടൌൺ ടീം വിജയിക്കുകയായിരുന്നു. നേരത്തെ അൽ മദീനയെയും ടൗൺ ടീം പരാജയപ്പെടുത്തിയിരുന്നു. നാളെ എടക്കര സെവൻസിൽ അൽ ശബാബ് തൃപ്പനച്ചി റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.

Advertisement