കളത്തിൽ അനസും, ആഷിഖ് കുരുണിയനും എം പി സക്കീറും, ടൗൺ ടീം അരീക്കോടിന് മിന്നും ജയം

- Advertisement -

സെവൻസ് മൈതാനങ്ങൾ ഈ സീസണിൽ കണ്ട ഏറ്റവും മികച്ച ലൈനപ്പുകളിൽ ഒന്നിനെ കളത്തിൽ ഇറക്കിയ ടൗൺ ടീം അരീക്കോടിന് ഇന്നലെ കൊയപ്പയിൽ മിന്നും ജയം. സാക്ഷാൽ അനസ് എടത്തൊടികയും എം പി സക്കീറും ആഷിക് കുരുണിയനുമാണ് ഇന്നലെ കൊയപ്പയിൽ ടൗൺ ടീമിനായി കളിക്കാനിറങ്ങിയത്. എഫ് സി പെരിന്തൽമണ്ണ ആയിരുന്നു എതിരാളികൾ. ടൗൺ ടീം അനായാസമായി ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഇന്നലെ കൊടുവള്ളി ഗ്രൗണ്ടിൽ വിജയിച്ചു.


എഫ് സി പൂനെ സിറ്റിയുടെ താരമായ ആഷിഖ് കുരുണിയൻ ഇരട്ടഗോളുകളുമായി തിളങ്ങി. മുംബൈ സിറ്റി താരം എം പി സക്കീർ ഒരു ഗോളും നേടി. കഴിഞ്ഞ റൗണ്ടിൽ ശാസ്താ മെഡിക്കൽസിനെ ആയിരുന്നു ടൗൺ ടീം അരീക്കോട് തോൽപ്പിച്ചത്. അന്ന് ആഷിക് കുരുണിയനും മാനുപ്പയും ലൈനപ്പിൽ ഉണ്ടായിരുന്നു.

ഇന്ന് കൊയപ്പയിൽ ന്യൂകാസിൽ ലക്കിസോക്കർ ആലുവ എ വൈ സി ഉച്ചാരക്കടവിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement