കൊയപ്പയിൽ ഏഴ് ഗോൾ പോരാട്ടത്തിന് ഒടുവിൽ ടൗൺ ടീം അരീക്കോടിന് വിജയം

കൊടുവള്ളി കൊയപ്പാ അഖിലേന്ത്യാ സെവൻസിൽ ആവേശ പോരാട്ടത്തിൽ ടൗൺ ടീം അരീക്കോടിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ശാസ്താ മെഡിക്കൽസിനെ ആണ് ടൗൺ ടീം അരീക്കോട് പരാജയപ്പെടുത്തിയത്. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ടൗൺ ടീം അരീക്കോടിന്റെ വിജയം. സീസണിൽ ആദ്യമായാണ് ശാസ്തയെ ടൗൺ ടീം അരീക്കോട് തോൽപ്പിക്കുന്നത്.

ഇന്ന് കൊടുവള്ളിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം എഫ് സി പെരിന്തൽമണ്ണയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial