ടൗൺ എഫ് സി തൃക്കരിപ്പൂരിന്റെ ജേഴ്സി പ്രകാശനം ചെയ്ത് സാക്ഷാൽ മറഡോണ

- Advertisement -

പറഞ്ഞ് കേട്ടതിലും അപ്പുറത്താണ് അനുഭവിച്ചറിഞ്ഞത് എന്നതാണ്. കേരള സെവൻസ് ഫുട്ബോളിന്റെ നെറുകൈയിൽ എത്താൻ വെമ്പൽ കൊള്ളുന്ന ഒരു പറ്റം ആൾക്കാരുടെ കൂട്ടായ്മ അതാണ് ടൗൺ എഫ് സി തൃക്കരിപ്പൂർ. യഥാർത്ഥ ഫുട്ബോളിന് വേണ്ടി എത്ര കഷ്ടപ്പെടാനും എന്ത് ത്യാഗം ചെയ്യാനും ഞങ്ങൾ സന്നദ്ധമാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ടൗൺ തൃക്കരിപ്പൂരിന്റ മുഴുവൻ പ്രവർത്തനങ്ങളും.

‘ വിശ്വസിക്കാൻ പറ്റുന്നതിനും അപ്പുറം ഇത് ഒരു സ്വപ്നമാണോ അതല്ല ഇത് ഒരു യാഥാർത്ഥമൊ അതുമല്ല എങ്കിൽ ഇത് പൊങ്ങച്ചത്തിന് വേണ്ടി എഡിറ്റ് ചെയ്തതാണോ എന്നൊക്കെ ജനങ്ങൾ വിചാരിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല. കാരണം ലോക ചരിത്രത്തിൽ തന്നെ സെവൻസ് ഫുട്ബോളിൽ സ്വന്തം ടീമായ ദുബൈ ടൗൺ എഫ് സി തൃക്കരിപ്പൂരിന്റെ ട ജഴ്സി പ്രകാശനം ലോക ഫുട്ബോളിന്റെ കുലപതി സാക്ഷാൽ മറഡോണയെ കൊണ്ട് ചെയ്യിപ്പിക്കാൻ ടൗൺ എഫ് സി തൃക്കരിപ്പൂരിന്റെ സ്റ്റയറിങ്ങിന് നാട്ടിലും വിദേശത്തും ചുക്കാൻ പിടിക്കുന്ന ജഹാങ്കിർ, മൻസൂർ, ഇവർക്ക് പുറമെ ടൗൺ ജൂനിയർ താരം റസൽ ജഹാങ്കിറും എടുത്ത റിസ്ക്ക് ചില്ലറയല്ല. കാരണം അവർക്ക് തന്നെ ഒരിക്കലും സ്വപ്നതിൽ പോലും വിശ്വസിക്കാൻ പറ്റാത്തത്ര ഫുട്ബോളിൽ വിസ്മയങ്ങൾ കൊണ്ട്‌ ലോകജനത മുഴുവനും അംഗീകരിക്കപ്പെടുന്ന മറഡോണയെന്ന ഇതിഹാസത്തെ തന്നെ ജേഴ്സി പ്രകാശനത്തിന്റെ ഭാഗമാക്കുക ആയിരുന്നു.

കഴിഞ്ഞ വർഷം വരെ എഫ് സി തൃക്കരിപ്പൂർ എന്നറിയപ്പെട്ട ക്ലബാണ് ടൗൺ എഫ് സി തൃക്കരിപ്പൂരായി പുതിയ നിറത്തിലും പുതിയ രൂപത്തിലുമായി സെവൻസ് ലോകം കീഴടക്കാൻ എത്തുന്നത്. മുൻ നിര താരങ്ങളായ ഇല്യാസ്, ഷാജി തുടങ്ങിയ കരുത്തന്മാരെ നേരത്തെ തന്നെ ടൗൺ എഫ് സി തൃക്കരിപ്പൂർ പുതിയ സീസണായി ക്ലബിൽ എത്തിച്ചിരുന്നു.

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement