രണ്ട് മൈതാനങ്ങളിൽ വിധി നിർണയിച്ച് ടോസ്

സെവൻസിൽ ഇന്നലെ രണ്ടു മൈതാനങ്ങളിലെ വിധി നിർണയിച്ചത് ടോസായിരുന്നു. കോട്ടക്കൽ സെവൻസിലും താമരശ്ശേരി സെവൻസിലും ആണ് കളി ടോസ് വരെ എത്തിയത്. കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ സ്കൈ ബ്ലൂ എടപ്പാളും അൽ ശബാബ് തൃപ്പനച്ചിയും തമ്മിൽ ആയിരുന്നു മത്സരം. കളിയിൽ നിശ്ചിത സമയത്ത് ഗോൾ ഒന്നും പിറന്നില്ല. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോഴും ഇരുടീമുകളും തുല്യരായി തുടർന്നു. അങ്ങനെ ടോസിൽ കളി എത്തിയപ്പോൾ സ്കൈ ബ്ലൂ വിജയിക്കുകയായിരുന്നു.

താമരശ്ശേരിയിലെ ഫ്രണ്ട്സ് മമ്പാടും എ വൈ സിയും തമ്മിലുള്ള മത്സരമാണ് ടോസിൽ എത്തിയ രണ്ടാം മത്സരം. അവിടെ നിശ്ചിത സമയത്ത് 1-1 എന്നായുരുന്നു സ്കോർ. അവസാനം ടോസിൽ എത്തിയപ്പോൾ എ വൈ സി ഉച്ചരക്കടവിന് ജയം സ്വന്തം.