വളാഞ്ചേരിയിൽ നാളെ ടോപ്പ് മോസ്റ്റും ഫിഫാ മഞ്ചേരിയും

- Advertisement -

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിയെ നേരിടാൻ എത്തുന്നത് ടോപ്പ് മോസ്റ്റ് തലശ്ശേരിയാണ്. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് ഫിഫാ മഞ്ചേരി. എടക്കരയിൽ ഫിഫാ മഞ്ചേരിയെ ടോപ്പ് മോസ്റ്റ് തലശ്ശേരി സമനിലയിൽ തളച്ചിരുന്നു. അതുകൊണ്ട് തന്നെ കരുതലോടെയാകും ഫിഫാ മഞ്ചേരി വളാഞ്ചേരിയിൽ ഇറങ്ങുക.


തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ നേരിടും. കുപ്പൂത്ത് അഖിലേന്ത്യ സെവൻസിന്റെ ഫൈനലിൽ ആയിരുന്നു അവസാനം ഇരു ടീമുകളും ഏറ്റുമുട്ടിയത്. അന്ന് ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് അൽ മദീന ചെർപ്പുള്ളശ്ശേരി കിരീടം സ്വന്തമാക്കിയിരുന്നു. കുപ്പൂൂത്തിലെ കണക്കു തീർക്കുകയാകും ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന്റെ ലക്ഷ്യം. പരിക്കേറ്റു വിശ്രമത്തിലിരിക്കുന്ന ലയണൽ തോമസ് ശാസ്തയ്ക്കു വേണ്ടി ഇറങ്ങാൻ സാധ്യതയില്ല.
മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോടും ജിംഖാന തൃശ്ശൂരും തമ്മിലാണ് പോരാട്ടം. രണ്ടു തവണയാണ് ഇവർ ഇതിനു മുമ്പ് സീസണിൽ ഏറ്റുമുട്ടിയിട്ടുള്ളത്. മങ്കടയിൽ ജയം മെഡിഗാഡിനൊപ്പം നിന്നപ്പോൾ മണ്ണാർക്കാട് ജയം ജിംഖാന തൃശ്ശൂരിനായിരുന്നു.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement