ടൗൺ എഫ് സി പടന്ന ടോപ്പ്മോസ്റ്റ് തലശ്ശേരിക്ക് ജയത്തോടെ തുടക്കം

- Advertisement -

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിന് ടൗൺ എഫ് സി പടന്ന ടോപ്പ് മോസ്റ്റ് തലശ്ശേരിയുടെ ജയത്തോടെ തുടക്കം. ഇന്ന് നടന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സ്മാക് മീഡിയ സബാൻ കോട്ടക്കലിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ടോപ്പ് മോസ്റ്റ് തലശ്ശേരി പരാജയപ്പെടുത്തിയത്.

ഇരുടീമും ഒപ്പത്തിനൊപ്പം പൊരുതി എങ്കിലും ഫിനിഷിംഗിൽ ടോപ്പ് മോസ്റ്റ് തലശ്ശേരി കാണിച്ച മികവ് സബാനെ പിന്നിലാക്കുക ആയിരുന്നു. ആദ്യ പകുതിയിൽ നൈജീരിയൻ താരത്തിന്റെ ഒരു ഗോളിന് മുന്നിട്ടു നിന്ന ടോപ്പ് മോസ്റ്റ് രണ്ടാം പകുതിയിൽ ഉസ്മാനിലൂടെ ലീഡ് ഇരട്ടി ആക്കികൊണ്ട് വിജയം ഉറപ്പിച്ചു. ടോപ്പ് മോസ്റ്റ് തലശ്ശേരിക്ക് വേണ്ടി നാസർ മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്.

കഴിഞ്ഞ സീസണിലും ടോപ്പ് മോസ്റ്റ് തലശ്ശേരി സീസൺ ആരംഭിച്ചത് സബാൻ കോട്ടക്കലിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു. നാളെ എടത്തനാട്ടുകരയിൽ ഗ്രാൻഡ് ഹൈപ്പർ കെ എഫ് സി കാളിക്കാവ് അഗസ്ത്യ ഫ്രണ്ട്സ് മമ്പാടിനെ നേരിടും.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement