തുവ്വൂരിൽ ഇന്ന് കലാശക്കൊട്ട്

തുവ്വൂർ അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ ഇന്ന് നടക്കും. സെവൻസിലെ കരുത്തരായ സബാൻ കോട്ടക്കലും റോയൽ ട്രാവൽസ് കോഴിക്കോടുമാണ് ഇന്ന് രാത്രി കലാശപോരിൽ ഏറ്റുമുട്ടുന്നത്. സെമി ലീഗിൽ ഒറ്റ മത്സരം പരാജയപ്പെടാതെ 5 പോയന്റുമായാണ് ഇരു ടീമുകളും ഫൈനലിലേക്ക് എത്തിയത്‌. സെമിയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സമനില ആയിരുന്നു ഫലം.

സബാൻ കോട്ടക്കലിന് ഇത് സീസണിലെ ഒമ്പതാം ഫൈനലാണ്. ഇതിനു മുമ്പ് ആറ് കിരീടങ്ങൾ നേടിയിട്ടുള്ള സബാൻ കിരീട നേട്ടം ഏഴാക്കി ഉയർത്താമെന്ന പ്രതീക്ഷയിലാണ്‌. ഇതിനു മുമ്പ് രണ്ട് ഫൈനൽ കളിച്ചിട്ടുള്ള ടീമാണ് റോയൽ ട്രാവൽസ് കോഴിക്കോട്. പക്ഷെ ഇതുവരെ ഒരു കിരീടം റോയൽ ട്രാവൽസ് കോഴിക്കോടിനില്ല. രണ്ട് ഫൈനലുകൾ ഒരു ഫൈനൽ സബാനോടായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോട് പരാജയപ്പെട്ടത്‌.