തുവ്വൂരിൽ ഫൈനൽ തേടി സബാൻ കോട്ടക്കലും ഫിഫാ മഞ്ചേരിയും നേർക്കുനേർ

സെവൻസിൽ ഇന്ന് 3 മത്സരങ്ങൾ നടക്കും. തുവ്വൂർ സെമിയിലാണ് ഇന്ന് വലിയ പോരാട്ടം നടക്കുന്നത്. തുവ്വൂരിൽ സബാൻ കോട്ടക്കലും ഫിഫാ മഞ്ചേരിയുമാണ് സെമിയിൽ ഏറ്റുമുട്ടുന്നത്. തുവ്വൂരിൽ ഫൈനലിൽ എത്തുന്ന രണ്ടാം ടീമിനെ ഈ മത്സരത്തോടെ ആകും തീരുമാനിക്കുക. ഇന്നലെ റോയൽ ട്രാവൽസ് കോഴിക്കോട് തുവ്വൂരിൽ ഫൈനൽ ഉറപ്പിച്ചിരുന്നു. സെമി ലീഗിൽ ഇപ്പോൾ ഫിഫാ മഞ്ചേരിക്ക് 4 പോയന്റും സബാൻ കോട്ടക്കലിന് 2 പോയന്റുമാണ് ഉള്ളത്. ഇന്ന് ജയിച്ചാൽ സബാൻ കോട്ടക്കൽ ഫൈനലിൽ എത്തും. സമനിലയോ ഫിഫാ മഞ്ചേരി വിജയമോ ആണെങ്കിൽ ഫിഫ ആകും ഫൈനലിൽ എത്തുക.

ഇന്നത്തെ ഫിക്സ്ചറുകൾ;

മഞ്ചേരി;
ഫ്രണ്ട്സ് മമ്പാട് vs മെഡിഗാഡ് അരീക്കോട്

ഒതുക്കുങ്ങൽ:
ഉഷാ തൃശ്ശൂർ vs കെ ആർ എസ് കോഴിക്കോട്

വളാഞ്ചേരി;
മത്സരമില്ല

തുവ്വൂർ:
ഫിഫാ മഞ്ചേരി vs സബാൻ കോട്ടക്കൽ