Site icon Fanport

തുവ്വൂരിൽ റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ

തുവ്വൂരിൽ സെമി ഫൈനൽ ലീഗിൽ നിന്ന് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനൽ ഉറപ്പിച്ചു. തുവ്വൂറിൽ തുടർച്ചയായ മൂന്ന് സമനിലകളാൽ വിരസമായ സെമി ലീഗിൽ പക്ഷെ ഇന്ന് അവസാനം വിജയമുണ്ടായി . ഇന്ന് തുവ്വൂരിൽ റോയൽ ട്രാവൽസ് കോഴിക്കോടുൻ ഫ്രണ്ട്സ് മമ്പാടുമാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിലേക്ക് കടന്നത്. നാലു മത്സരങ്ങൾക്ക് ശേഷമാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഒരു വിജയം സ്വന്തമാക്കുന്നത്. ഇന്നത്തെ ജയത്തോടെ സെമി ലീഗിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് അഞ്ച് പോയന്റായി.

നാളെ രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന മത്സരത്തിൽ സബാൻ കോട്ടക്കൽ ഫിഫാ മഞ്ചേരിയെ നേരിടും.

തുവ്വൂർ സെമി ലീഗിലെ പോയന്റ് ടേബിൾ;

(ടീം,കളി,അടിച്ചഗോൾ,വഴങ്ങിയഗോൾ,പോയിന്റ്‌)

ഫീഫാ – 2 മത്സരം 4 പോയിന്റ്

സബാൻ – 2 മത്സരം 2 പോയിന്റ്

റോയൽ ട്രാവൽസ് കോഴിക്കോട് – 3 മത്സരം 5 പോയിന്റ്

ഫ്രണ്ട്സ് മമ്പാട് – 3 മത്സരം 1 പോയിന്റ്

Exit mobile version