സബാൻ കോട്ടക്കൽ റോയൽ ട്രാവൽസ് പോരാട്ടം സമനിലയിൽ

- Advertisement -

തുവ്വൂരിൽ വമ്പന്മാർ ഏറ്റുമുട്ടിയ സെമി ഫൈനൽ മത്സരം സമനിലയിൽ. ഇന്ന് തുവ്വൂരിൽ റോയൽ ട്രാവൽസ് കോഴിക്കോടും സബാൻ കോട്ടക്കലുമായിരുന്നു ഏറ്റുമുട്ടിയത്. മത്സരത്തിൽ ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. റോയൽ ട്രാവൽസ് കോഴിക്കോടിന് ഇത് വിജയമില്ലാത്ത മൂന്നാം മത്സരമാണ്. ഇതിനു മുമ്പ് കളിച്ച രണ്ട് മത്സരങ്ങളും റോയൽ ട്രാവൽസ് കോഴിക്കോട് പരാജയപ്പെട്ടിരുന്നു.

നാളെ തുവ്വൂരിൽ ഫിഫാ മഞ്ചേരിയും റോയൽ ട്രാവൽസ് കോഴിക്കോടുൻ ഏറ്റുമുട്ടും.

Advertisement