Site icon Fanport

തുവ്വൂരിൽ അൽ മദീന ചെർപ്പുളശ്ശേരി സെമി ഫൈനലിൽ

അൽ മദീന ചെർപ്പുളശ്ശേരി മറ്റൊരു സെമി ഫൈനലിലേക്ക് കൂടെ മുന്നേറിയിരിക്കുകയാണ്. ഇന്ന് തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന ക്വാർട്ടർ മത്സരത്തിൽ ലിൻഷാ മണ്ണാർക്കാടിനെ തോൽപ്പിച്ച് ആണ് മദീന സെമി ഫൈനൽ ഉറപ്പിച്ചത്. ലിൻഷയെ നേരിട്ട അൽ മദീന മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഈ സീസണിൽ ഒരു കിരീടം പോലും സ്വന്തമാക്കാൻ ആവാത്ത മദീന തുവ്വൂർ എങ്കിലും കിരീടത്തിലേക്ക് എത്താം എന്ന പ്രതീക്ഷയിലാണ്.

നാളെ തുവ്വൂരിൽ എഫ് സി പെരിന്തൽമണ്ണ റോയൽ ട്രാവൽസ് നേരിടും.

Exit mobile version