
മികച്ച 10 മത്സരങ്ങൾ
8, മെഡിഗാഡ് 4-3 സോക്കർ ഷൊർണ്ണൂർ
Date: December 27 2016
Venue: Wandoor
വണ്ടൂർ അഖിലേന്ത്യാ സെവൻസിലായിരുന്നു പരാജയപ്പെട്ടിട്ടും സോക്കർ സ്പോർടിംഗ് ഷൊർണ്ണൂർ കയ്യടി വാങ്ങിയ ഈ മത്സരം. സീസൺ തുടക്കം മുതലേ മികച്ച ഫോമിലായിരുന്ന മെഡിഗാഡ് അരീക്കോടിനെ വിറപ്പിച്ചാണ് താരതമ്യേന കുഞ്ഞന്മാരായ സോക്കർ ഷൊർണ്ണൂർ വണ്ടൂർ മൈതാനത്തിൽ കീഴടങ്ങിയത്.
തുടക്കത്തിൽ തന്നെ മമ്മദിന്റെ മുന്നേറ്റങ്ങളിലൂടെ മെഡിഗാഡ് അരീക്കോട് രണ്ടു ഗോളുകൾക്ക് മുന്നിലെത്തി. തിരിച്ചു വരവുകളും അട്ടിമറികളും ശീലമാക്കിയ സോക്കർ ഷൊർണ്ണൂറിന്റെ പോരാട്ടമാണ് പിന്നെ കണ്ടത്. രണ്ടു ഗോളുകൾ ഒന്നിനു പിറകിൽ ഒന്നായി മടക്കിയടിച്ച് ഗ്യാലറിയെ സോക്കർ ഷൊർണ്ണൂർ കയ്യിലെടുത്തു.
ഗോളടിക്കാൻ മടിയില്ലാത്ത മമ്മദ് ബ്രൂസ് ആക്രമണ നിര വീണ്ടും തിരികെ വന്നു. വീണ്ടു സോക്കർ ഷൊർണ്ണൂർ പിറകിൽ. സ്കോർ മെഡിഗാഡ് 3-2 സോക്കർ ഷൊർണ്ണൂർ. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ സോക്കറിന്റെ അടുത്ത തിരിച്ചടി. സോക്ർ 3-3. കളി എക്സ്ട്രാ ടൈമിലേക്ക് നീളുമെന്ന് തോന്നിച്ച നിമിഷത്തിൽ മെഡിഗാഡിന്റെ വിജയ ഗോൾ. ഗ്യാലറി ഇളകി മറിഞ്ഞു.സ്കോർ 4-3 മെഡിഗാഡിന്റെ ജയം ഗ്യാലറി അംഗീകരിച്ചപ്പോഴും സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനു വേണ്ടി കയ്യടിക്കാൻ അവർ മറന്നില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial