Site icon Fanport

തെരട്ടമ്മൽ സെവൻസിൽ ഇന്ന് ഫൈനലിൽ

തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫൈനൽ നടക്കും. കലാശ പോരാട്ടത്തിൽ സബാൻ കോട്ടക്കലും ജവഹർ മാവൂരുമാണ് ഏറ്റുമുട്ടുക. സബാൻ കോട്ടക്കലിന്റെ സീസണിലെ എട്ടാമത്തെ ഫൈനലാണ് ഇത്. ഇതിനു മുമ്പ് അഞ്ചു കിരീടങ്ങൾ സബാൻ കോട്ടക്കൽ ഈ സീസണിൽ നേടിയിട്ടുണ്ട്. ഈ സീസണിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീമും സബാൻ കോട്ടക്കലാണ്.

ജവഹർ മാവൂരിന് ഇത് സീസണിലെ മൂന്നാം ഫൈനലാണ്. ഇന്നലെ കോളിക്കടവ് സെവൻസിൽ ജവഹർ മാവൂർ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കിയിരുന്നു. ആ കിരീട നേട്ടം തെരട്ടമലും ആവർത്തിക്കുക ആയിരിക്കും ജവഹർ മാവൂരിന്റെ ലക്ഷ്യം.

Exit mobile version