തളിപ്പറമ്പിൽ ഇന്ന് ആവേശ ഫൈനൽ, കളിക്കുന്നവർക്ക് കിരീടം, കാണുന്നവർക്ക് ബൈക്ക്

തളിപ്പറമ്പ് ഗോനെക്സാ കരീബിയൻസ് സെവൻസിന് ഇന്ന് കലാശകൊട്ടാണ്. 18 മത്സരങ്ങൾക്കു ശേഷം എത്തിയ ഫൈനലിൽ മാറ്റുരക്കുന്നത് സെവൻസ് ഫുട്ബോളിലെ വമ്പന്മാരായ ബ്ലാക്ക് & വൈറ്റ് കോഴിക്കോടും മെഡിഗാഡ് അരീക്കോടും.

ഷൂട്ടേഴ്സ് പടന്നയെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് മെഡിഗാഡ് അരീക്കോട് ഫൈനലിൽ എത്തിയത്. സസണിൽ കളിച്ച എല്ലാ ഫൈനലുകളും വിജയിച്ചാണ് മെഡിഗാഡ് അരീക്കോട് തളിപ്പറമ്പ് ഫൈനലിൽ ഇറങ്ങുന്നത്. അഞ്ചു ഫൈനലുകൾ കളിച്ച മെഡിഗാഡ് അഞ്ചിലും ചാമ്പ്യന്മാരായാണ് തളിപ്പറമ്പിൽ എത്തുന്നത്.

ലക്കി സോക്കർ ആലുവയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് ബ്ലാക്കിന്റെ ഫൈനൽ പ്രവേശനം. അഡബയോറിന്റെ ഹാട്രിക്കായിരുന്നു സെമിയിൽ ബ്ലാക്കിന്റെ മികച്ച വിജയത്തിന് ഊർജ്ജം നൽകിയത്. ബ്ലാക്കിനിത് സീസണിലെ ഏഴാം ഫൈനലാണ്. അതിൽ തുവ്വൂരും മുണ്ടൂരും ബ്ലാക്ക് & വൈറ്റ് കോഴിക്കോട് കപ്പുയർത്തിയിരുന്നു.

ഇന്ന് വൈകിട്ട് 8.30ന് ആരംഭിക്കുന്ന മത്സരത്തിൽ വിജയികളെ മാത്രമല്ല സമ്മാനം കാത്തു നിൽക്കുന്നത്. കളി കാണാൻ എത്തുന്ന കാണികളേയുമാണ്. ഇന്ന് ടിക്കറ്റെടുക്കുന്ന ഒരു ഫുട്ബോൾ പ്രേമിക്ക് ഒരു ആക്ടീവ ബൈക്കാണ് സമ്മാനമായി ലഭിക്കുക. ഇന്ന് ഗ്യാലറി ടിക്കറ്റുകൾക്ക് 80 രൂപയും ചെയർ ടിക്കറ്റുകൾക്ക് 250 രൂപയുമായിരിക്കും.

Previous articleലോക ഒന്നാം നമ്പർ താരം ഡസ്റ്റിൻ ജോൺസൺ യു.എസ് മാസ്റ്റേഴ്സിൽ നിന്നും പിൻവാങ്ങി
Next articleമെഡിഗാഡിന് ആദ്യ ഫൈനൽ പരാജയം, ബ്ലാക്കിന് മൂന്നാം കിരീടം