ഇ കെ നായനാർ ഫുട്ബോൾ ഫൈനലിൽ ഫിഫാ മഞ്ചേരി ഇന്ന് സ്കൈ ബ്ലൂ എടപ്പാളിനെതിരെ

തലശ്ശേരി അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ പോരാട്ടം ഇന്ന് നടക്കും. സീസണിലെ പത്താം ഫൈനലിൽ സെവൻസിലെ കരുത്തരായ ഫിഫാ മഞ്ചേരി സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. ഇന്നലെ നടന്ന സെമി പോരാട്ടത്തിൽ ഷൂട്ടേഴ്സ് പടന്നയെ പരാജയപ്പെടുത്തിയാണ് സ്കൈ ബ്ലൂ ഫൈനലിൽ എത്തിയത്. സ്കൈബ്ലൂവിന്റെ സീസണിലെ ആദ്യ ഫൈനലാണിത്.

ഉഷാ തൃശ്ശൂരിനെ തോൽപ്പിച്ച് ആയിരുന്നു ഫിഫാ മഞ്ചേരി ഫൈനലിലേക്ക് കടന്നത്. ഫിഫാ മഞ്ചേരിയുടെ സീസണിലെ മൂന്നാം ഫൈനലാണിത്. ഇതിനു മുമ്പ് കളിച്ച രണ്ട് ഫൈനലിലും ഫിഫാ മഞ്ചേരി കിരീടം നേടിയിരുന്നു. തലശ്ശേരിയിലും അതാവർത്തിക്കാൻ കഴിയുനോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. സീസണിൽ മൂന്ന് തവണ സ്കൈ ബ്ലൂവിനെ നേരിട്ട ഫിഫയ്ക്ക് ഒരിക്കൽ പോലും ജയിക്കാൻ ആയിട്ടില്ല. രണ്ട് തവണ സ്കൈ ബ്ലൂ ജയിച്ചപ്പോൾ ഒരു കളി സമനിലയാവുകയും ചെയ്തു.

Exit mobile version