തലശ്ശേരിയിൽ റോയൽ ട്രാവൽസിനെ തറപറ്റിച്ച് ഹിറ്റാച്ചി തൃക്കരിപ്പൂർ ഫൈനലിൽ

- Advertisement -

തലശ്ശേരി അഖിലേന്ത്യാ സെവൻസിൽ ഹിറ്റാച്ചി തൃക്കരിപ്പൂർ ഫൈനലിൽ. ഇന്നലെ നടന്ന സെമി പോരാട്ടത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെ തോൽപ്പിച്ചാണ് സീസണിലെ ആദ്യ ഫൈനലിലേക്ക് ഹിറ്റാച്ചി തൃക്കരിപ്പൂർ കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഹിറ്റാച്ചി തൃക്കരിപ്പൂരിന്റെ വിജയം.

എഫ് സി പെരിന്തൽമണ്ണയെ പെനാൾട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ചായിരുന്നു ഹിറ്റാച്ചി തൃക്കരിപ്പൂർ സെമിയിലേക്ക് കടന്നത്. ഇന്ന് തലശ്ശേരിയിൽ മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement