തലശ്ശേരിയിൽ ഇന്ന് ഫൈനൽ

തലശ്ശേരി അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫൈനൽ. ഫൈനൽ പോരാട്ടത്തിൽ ഹിറ്റാച്ചി തൃക്കരിപ്പൂർ അഭിലാഷ് കുപ്പൂത്തിനെയാണ് നേരിടുക. സെമി പോരാട്ടത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെ തോൽപ്പിച്ചാണ് സീസണിലെ ആദ്യ ഫൈനലിലേക്ക് ഹിറ്റാച്ചി തൃക്കരിപ്പൂർ കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഹിറ്റാച്ചി തൃക്കരിപ്പൂരിന്റെ വിജയം.

എ എഫ് സി അമ്പലവയലിനെ തോൽപ്പിച്ചാണ് അഭിലാഷ് കുപ്പൂത്ത് ഫൈനലിലേക്ക് കടന്നത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അഭിലാഷിന്റെ സെമിയിലെ വിജയം. സീസണിലെ മൂന്നാം കിരീടമാണ് അഭിലാഷ് ഇന്ന് ലക്ഷ്യമിടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടോസ് നേടി കോഹ്‍ലി, പതിവു തെറ്റിക്കാതെ ബൗളിംഗ് തിരഞ്ഞെടുത്തു
Next articleറോയൽ ചലഞ്ചേഴ്സിന്റെ വിക്കറ്റ് വേട്ടയിലെ റെക്കോർഡ് ഇനി ചാഹലിന്