ഒരൊറ്റ ഗോളിൽ സൂപ്പർ സ്റ്റുഡിയോ, അഞ്ചടിച്ച് എഫ് സി തൃക്കരിപ്പൂർ

- Advertisement -

മഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ ആദ്യ പോരാട്ടത്തിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവുത്തിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറവുത്തിന്റെ ജവഹർ മാവൂരിനെതിരെയുള്ള വിജയം. ഇടതു വിങ് ബാക്ക് ഷാനിദാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനു വേണ്ടി വിജയഗോൾ നേടിയത്. മികച്ച പ്രകടനം ജവഹർ മാവൂർ കാഴ്ചവെച്ചെങ്കിലും വിജയം സൂപ്പർ സ്റ്റുഡിയോ മലപ്പുറവുത്തോടൊപ്പം നിൽക്കുകയായിരുന്നു.

എടത്തനാട്ടുകരയിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന്റെ വിജയം. ഡാനിയൽ നേടിയ ഹാട്രിക്കാണ് മത്സരം ലിൻഷാ മെഡിക്കൽസിന്റെ വരുതിയിലാക്കിയത്. അബുലയ് ആണ് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന്റെ നാലാം ഗോൾ നേടിയത്.

എടപ്പാളിൽ അഞ്ചു ഗോളുകൾ അടിച്ച് എഫ് സി തൃക്കരിപ്പൂർ കെ ആർ എസ് കോഴിക്കോടിനെ തകർത്തു. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു എഫ് സി തൃക്കരിപ്പൂരിന്റെ വിജയം. എഫ് സി തൃക്കരിപ്പൂരിനു വേണ്ടി അബ്ദുള്ള ഇരട്ട ഗോളുകൾ നേടി. അഫ്സൽ ജിഷ്ണു ജംഷീർ എന്നിവർ ഒരോ ഗോൾ വീതവും നേടി.

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ അൽ ശബാബ് ത്രിപ്പനച്ചിയെ ജയ എഫ് സി തൃശ്ശൂർ അട്ടിമറിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഓക്സിജൻ ഫാർമ ജയ എഫ് സി തൃശ്ശൂരിന്റെ വിജയം. തുടക്കത്തിൽ രണ്ടു ഗോളടിച്ചു ലീഡെടുത്ത ജയ എഫ് സിക്കെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി സമനില പിടിച്ചെങ്കിലും ജയ എഫ് സി വിട്ടുകൊടുക്കൻ തയ്യാറാവതെ വിജയ ഗോൾ കണ്ടെത്തുകയായിരുന്നു.


കുപ്പൂത്ത് അഖിലേന്ത്യാ സെവൻസ് ആദ്യ ദിവസം ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനു ഗംഭീര വിജയം. സീസണിൽ മികച്ച ഫോമിലുള്ള ഹയർ സബാൻ കോട്ടക്കലിനെയാണ് ശാസ്താ മെഡിക്കൽസ് തൃശ്ശൂർ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന്റെ വിജയം.
മാവൂർ അഖിലേന്ത്യാ സെവൻസിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ടൗൺ ടീം അരീക്കോട് ഫ്രണ്ട്സ് മമ്പാടിനെ പരാജയപ്പെടുത്തി. ഫിഫാ മഞ്ചേരിക്കെതിരെ ഏറ്റ വമ്പൻ പരാജയത്തിൽ നിന്നുള്ള കരകയറ്റമായി ടൗൺ ടീമിനിത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement