
കൊണ്ടോട്ടിയിൽ കെ ആർ എസ് കോഴിക്കോടിനെതിരെ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ സൂപ്പർ തിരിച്ചുവരവ്. തുടക്കത്തിൽ കെ ആർ എസ് കോഴിക്കോടിനു മുന്നിൽ പതറിയ സൂപ്പർ രണ്ടു ഗോളിനു പിറകിൽ പോയി. പിന്നീടാണ് മലപ്പുറത്തിന്റെ മഞ്ഞപ്പട അവരുടെ കരുത്തിലേക്കു ഉയർന്നത്. കെ ആർ എസ് ഗോൾകീപ്പറിന്റെ പിഴവിലൂടെ പിറന്ന ആദ്യ ഗോളിലൂടെ സൂപ്പർ കളിയിലേക്ക് തിരിച്ചുവന്നു. പിന്നീട് കെ ആർ എസ് കോഴിക്കോട് ചിത്രത്തിലേ ഇല്ല. ഫൈനൽ വിസിലിനു മുന്നേ രണ്ടു ഗോളുകൾ കൂടെ കെ ആർ എസ് വലയിലേക്ക് കയറ്റി സൂപ്പർ സ്റ്റുഡിയോ മലപ്പുറം തിരിച്ചുവരവ് പൂർത്തിയാക്കി.
വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിക്ക് ജയ എഫ് സിക്കെതിരെ വിജയം. അനുകുട്ടൻ നേടിയ ഏക ഗോളിന്റെ മികവിലായിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ വിജയം. കുപ്പൂത്തിലും ജയ എഫ് സി തൃശ്ശൂരിനെ അൽ മദീന ചെർപ്പുളശ്ശേരി പരാജയപ്പെടുത്തിയിരുന്നു. ഇന്ന് കളിയിൽ അൽ മദീന ചെർപ്പുളശ്ശേരി ഒരു പെനാൾട്ടി അവസരം കളയുകയും ചെയ്തിരുന്നു.
മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂരിനെതിരെ ജിംഖാന തൃശ്ശൂരിനു വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജിംഖാന ജവഹർ മാവൂരിനെ പരാജയപ്പെടുത്തിയത്. തുവ്വൂർ അഖിലേന്ത്യാ സെവൻസിലെ മെഡിഗാഡ് അരീക്കോടും ബ്ലാക്ക് & വൈറ്റ് കോഴിക്കോടും തമ്മിലുള്ള മത്സരം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. കളി മറ്റൊരു ദിവസത്തേക്കു മാറ്റിവെച്ചു.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.