കൊടുവള്ളിയിൽ വാണും തളിപ്പറമ്പിൽ വീണും സൂപ്പർ സ്റ്റുഡിയോ മലപ്പുറം

- Advertisement -

കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം എഫ് സി കൊണ്ടോട്ടിയെ തകർത്തു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിജയം. സൂപ്പറിനു വേണ്ടി മാക്സും ഷമീലും എറികും ഓരോ ഗോൾ വീതം നേടി. നാളെ കൊടുവള്ളിയിൽ ബ്ലാക്ക് & വൈറ്റ് കോഴിക്കോടും മെഡിഗാഡ് അരീക്കോടും തമ്മിലാണ് പോരാട്ടം.

കൊടുവള്ളിയിൽ ജയിച്ചേലും സൂപ്പറിന് തളിപ്പറമ്പിൽ വൻ പരാജയം നേരിടേണ്ടി വന്നു. ഷൂട്ടേഴ്സ് പടന്നയ്ക്കെതിരെ ഇറങ്ങിയ സൂപ്പറിന് തളിപ്പറമ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ പരാജയത്തോടെ മടങ്ങേണ്ടി വന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഷൂട്ടേഴ്സ് പടന്ന വിജയിച്ചത്. സിദ്ദീഖ് ആണ് ഷൂട്ടേഴ്സിന്റെ വിജയ ഗോൾ നേടിയത്. നാളെ തളിപ്പറമ്പിൽ മത്സരമില്ല.

പൊന്നാനി അഖിലേന്ത്യാ സെവൻസിൽ ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ഉഷാ എഫ് സി തൃശ്ശൂരിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാക്കിന്റെ വിജയം. ആഷിഖ് ഉസ്മാൻ ഇല്ലാതെ ഇറങ്ങിയ ബ്ലാക്കിന് വേണ്ടി ഏലിയാസും കിംഗ്സ് ലീയുമാണ് ഗോൾ നേടിയത്. നാളെ പൊന്നാനിയിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ നേരിടും.

ഒളവണ്ണ അഖിലേന്ത്യാ സെവൻസിലെ ഇന്നത്തെ മത്സരം സമനിലയിൽ അവസാനിച്ചതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റി. മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും മെഡിഗാഡ് അരീക്കോടും തമ്മിലുള്ള മത്സരം നിശ്ചിത സമയത്ത് 2-2 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു. നാളെ ഒളവണ്ണയിൽ ലക്കി സോക്കർ ആലുവയും ജയ എഫ് സി തൃശ്ശൂരും തമ്മിലാണ് പോരാട്ടം.


Advertisement