ക്വാർട്ടർ ലക്ഷ്യമാക്കി സൂപ്പർ സ്റ്റുഡിയോ ഇന്ന്

- Advertisement -

കർക്കിടാംകുന്നിൽ ഇന്ന് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ രണ്ടാം അങ്കമാണ്. പ്രീ ക്വാർട്ടറിൽ ശക്തരായ ജിംഖാന തൃശ്ശൂരാണ് സൂപ്പ്ർ സ്റ്റുഡിയോയുമായി ഇന്ന് കൊമ്പു കോർക്കുന്നത്. എഫ് സി പെരിന്തൽമണ്ണയെ പെനാൾട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ജിംഖാന തൃശ്ശൂരെത്തുന്നത്. അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ ആവട്ടെ അൽ ശബാബ് ത്രിപ്പനച്ചിയെ ഏകപക്ഷീയമായി തകർത്തും. ക്വാർട്ടർ ബർത്തിനു വേണ്ടിയുള്ള മത്സരം കർക്കിടാംകുന്നിൽ കരുത്തുറ്റതാകും.

picsart_11-20-09-15-32

ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ അഞ്ചാം ദിനം മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും ബേസ് പെരുമ്പാവൂരും ഇറങ്ങും.സീസണിൽ അപാര ഫോമിലുള്ള കെ എഫ് സി കാളിക്കാവ് കളിച്ച നാലു മത്സരങ്ങളിൽ ആകെ ഒന്നിൽ മാത്രമാണ് പരാജയമറിഞ്ഞത്. അതും നറുക്കെടുപ്പിലായിരുന്നു. മികച്ച ഫോമിലുള്ള ഫോർവേർഡ് ടൈറ്റസിലാകും കെ എഫ് സി കാളിക്കവ് പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. മറുവശത്ത് ബേസ് പെരുമ്പാവൂർ ടൗൺ ടീം അരീക്കോടിനോടേറ്റ പരാജയത്തിന്റെ ക്ഷീണത്തിലാണെത്തുന്നത്.

picsart_11-24-12-24-32

മങ്കടയിൽ അഭിലാഷ് എഫ് സി കുപ്പൂത്തും മെഡിഗാഡ് അരീക്കോടും തമ്മിലാണ് മത്സരം. അഭിലാഷ് എഫ് സി കുപ്പൂത്തിറങ്ങുന്ന സീസണിലെ ആദ്യ മത്സരമാണിത്. മെഡിഗാഡ് അരീക്കോട് കഴിഞ്ഞ മത്സരത്തിൽ കെ എഫ് സി കാളിക്കാവിനോടേറ്റ വമ്പൻ പരാജത്തിന്റെ ക്ഷീണത്തിലാകും.

Advertisement