സൂപ്പർ സ്റ്റുഡിയോയെ തോൽപ്പിച്ച് ഉഷാ തൃശ്ശൂർ

- Advertisement -

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയ.. ഇന്നലെ തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസിലാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പരാജയം അറിഞ്ഞത്. ഉഷാ തൃശ്ശൂർ ആയിരുന്നു എതിരാളികൾ. ഉഷ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കി. മണ്ണാർക്കാട് ഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും ഉഷാ തൃശ്ശൂർ സൂപ്പർ സ്റ്റുഡിയോയെ തോൽപ്പിച്ചിരുന്നു. സൂപ്പറിനിത് അവസാന നാലു മത്സരങ്ങളിലെ മൂന്നാം തോൽവിയാണ്.

ഇന്ന് തെരട്ടുമ്മൽ സെവൻസിൽ ലിൻഷാ മണ്ണാർക്കാട് കെ എഫ് സി കാളികാവിനെ നേരിടും.

Advertisement