
അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം സ്വപ്ന തുല്യമായ കുതിപ്പിലാണ്. അവസാന പതിനൊന്നു മത്സരങ്ങളിൽ പതിനൊന്നു വിജയം. സീസണിലെ തന്നെ ഏറ്റവും നീളമുള്ള വിജയകുതിപ്പിന്റെ റെക്കോർഡ്. അവസാനം അവർ പരാജയപ്പെട്ടത് മണ്ണാർക്കാടിലായിരുന്നു, മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയോട്. ഇന്ന് മാവൂരിൽ അതേ അൽ മദീന ചെർപ്പുളശ്ശേരി വീണ്ടും സൂപ്പറിനു മുന്നിൽ വരികയാണ് സൂപ്പറിന്റെ ഈ സ്വപ്ന കുതിപ്പു തടയാൻ. സീസണിൽ മൂന്നു തവണ ഇരുടീമുകളും ഏറ്റു മുട്ടിയപ്പോഴും വിജയം അൽ മദീനക്കായിരുന്നു എന്നത് അൽ മദീനയ്ക്ക് ആത്മവിശ്വാസം നൽകും. പക്ഷെ ഈ ഫോമിലുള്ള സൂപ്പറിനെ പിടിച്ചു കെട്ടുക എളുപ്പമാകില്ല.
മഞ്ചേരിയിൽ ഇന്ന് മെഡിഗാഡ് അരീക്കോട് എഫ് സി പെരിന്തൽമണ്ണയെ നേരിടും. സീസണിൽ താരതമ്യേന മോശം ഫോമിലായിരുന്ന എഫ് സി പെരിന്തൽമണ്ണ പക്ഷെ അവസാന മത്സരത്തിൽ ഫിഫാ മഞ്ചേരിയെ അവരുടെ സ്വന്തം തട്ടകമായ മഞ്ചേരിയിൽ മലർത്തിയടിച്ചിരുന്നു. മെഡിഗാഡ് അരീക്കോട് അതു ഭയക്കുന്നുണ്ടാകും എങ്കിലും തുടർച്ചയായ നാലാം വിജയം ലക്ഷ്യമിടുന്ന മെഡിഗാഡ് വിജയ കുതിപ്പ് തുടരാനാകും എന്ന പ്രതീക്ഷയിലാണ്.
കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്നു ജയ എഫ് സി തൃശ്ശൂർ എവർഷൈൻ മൂർക്കനാട് ഫിറ്റ് വെൽ കോഴിക്കോടിനെ നേരിടും. ഇരു ടീമുകളും സീസണിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ജയ എഫ് സി തൃശ്ശൂരിന്റെ കൂടെയായിരുന്നു. എടത്തനാട്ടുകരയിൽ ഇന്നു എ വൈ സി ഉച്ചാരക്കടവ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെ നേരിടും.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal