സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഇനി പുതിയ ലോഗോ

മലപ്പുറത്തിന്റെ മഞ്ഞപ്പട എന്നറിയപ്പെടുന്ന സെവൻസ് ക്ലബ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഇനി പുതിയ ലോഗോയിൽ. വരുന്ന സീസൺ മുതൽ ഇനിയങ്ങോട്ടേക്കാണ് പുതിയ ലോഗോ ഉപയോഗിക്കുക. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ സ്വന്തം സൂപ്പർ അഷ്റഫ് ബാവാക്കയാണ് ക്ലബിന്റെ ലോഗോ ഔദ്യോഗികമായി അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജ് വഴി പങ്കുവെച്ചത്.

ഷാഹിർ ആണ് പുതിയ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ കഴിഞ്ഞ സീസൺ അത്ര മികച്ചതല്ലാത്തതായിരുന്നതിനാൽ പുതിയ സീസണായി മികച്ച ഒരുക്കങ്ങൾ നടത്തുകയാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial