
സീസണിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരും രണ്ടാമത് കണ്ടു മുട്ടിയപ്പോഴും ജയം ഷൊർണ്ണൂരിനൊപ്പം. ഇന്നലെ പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിലാണ് അമിസാദ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ഓസ്കാർ സോക്കർ ഷൊർണ്ണൂർ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജയം. നേരത്തെ കൊപ്പം അഖിലേന്ത്യാ സെവൻസിലും സോക്കർ ഷൊർണ്ണൂർ ആണ് സൂപ്പറിന്റെ അന്തകരായത്.
ഇന്നലെ ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ഉഷാ എഫ് സി തൃശ്ശൂർ ടൗൺ എഫ് സി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു എഫ് സി തൃക്കരിപ്പൂരിന്റെ വിജയം.
ചാവക്കാട് നടന്ന പോരാട്ടത്തിൽ ടൗൺ എഫ് സി പടന്ന ടോപ്പ് മോസ്റ്റ് തലശ്ശേരി ഫിറ്റ്വെൽ കോഴിക്കോടിനെ നിലംപരിശാക്കി. എതിരില്ലാത്ത മൂന്നു ഗോളിന്റെ പരാജയമാണ് ഫിറ്റ് വെൽ ഏറ്റുവാങ്ങേണ്ടി വന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial