സൂപ്പർ മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോവിനു ജയം

- Advertisement -

അഖിലേന്ത്യാ സെവൻസ് ഈ സീസണിൽ കണ്ട ഏറ്റവും മികച്ച മത്സരമായിരുന്നു കർക്കിടാംകുന്നിൽ ഇന്നലെ രാത്രി കണ്ടത്. അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോയും ജിംഖാന തൃശ്ശൂരും നേർക്കുനേർ വന്ന പ്രീക്വാർട്ടർ മത്സരത്തിൽ അക്ഷരാർത്ഥത്തിൽ തീപ്പാറി. നാസർ നേടിയ മിന്നും ഗോളാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ പ്രതിരോധകോട്ട തകർത്ത് ജിംഖാനയെ മുന്നിലെത്തിച്ചത്. ശക്തമായി തിരിച്ചടിച്ച സൂപ്പർ സ്റ്റുഡിയോ ഇർഷാദിന്റെ രണ്ടു മഴവില്ല് ഷോട്ടുകൾ ബാറിൽ തട്ടി മടങ്ങി സമനിലഗോളിന് അടുത്തെത്തി. എന്നാൽ ഇർഷാദിന്റെ നേതൃത്വത്തിൽ നടന്ന മുന്നേറ്റങ്ങളെ അധിക സമയം ചെറുത്തു നിൽക്കാൻ ജിംഖാന തൃശ്ശൂരിനായില്ല. സമനില ഗോളിനു ശേഷം തുല്യശക്തികളുടെ പോരാട്ടം കണ്ട കർക്കിടാംകുന്നിൽ പാട്രിക്കിലൂടെ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ 2-1ന് മുന്നിലെത്തി. പിന്നീടു നടന്ന ജിംഖാന തൃശ്ശൂർ ആക്രമണങ്ങൾക്കു മുന്നിൽ തടസ്സമായി നിന്നത് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഗോൾകീപ്പർ പറക്കും നാഷിദ് ആയിരുന്നു. തുടർച്ചയായ മിന്നും സേവുകൾ നടത്തി നിഷാദ് ജിംഖാനയെ ഒറ്റയ്ക്ക് തടയുകയായിരുന്നു. എന്നാൽ നിരന്തര ആക്രമണങ്ങൾക്കൊടുവിൽ ഒരു തകർപ്പൻ ലോംഗ് റേഞ്ചിലൂടെ സമനില ഗോൾ ജിംഖാന നേടി. പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയ മത്സരത്തിൽ രണ്ടു കിക്കുകൾ പുറത്തേക്കടിച്ച് ജിംഖാന തൃശ്ശൂർ ടൂർണമെന്റിനു പുറത്തേക്കു പോയി.

picsart_11-25-01-03-35

ചാവക്കാട് അഞ്ചാം രാത്രി ബേസ് പെരുമ്പാവൂരിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തകർത്ത് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് മിന്നുന്ന ഫോം തുടർന്നു. അവസാന അഞ്ചു കളികളിൽ കെ എഫ് സി കാളിക്കാവിന്റെ നാലാം ജയമാണിത്. ഗോളടി നിർത്താൻ കഴിയാത്ത സൂപ്പർ സ്ട്രൈക്കർ ടൈറ്റസിലൂടെ രണ്ടാം മിനുട്ടിൽ തന്നെ കെ എഫ് സി കാളിക്കാവ് ബേസ് പെരുമ്പാവൂർ പോസ്റ്റു നിറയ്ക്കാൻ തുടങ്ങി. ടൈറ്റസ് രണ്ടു ഗോളു നേടിയപ്പോൾ ആൽഫ്രെഡും ക്യാപ്റ്റൻ നൗഫലും ഒരോ ഗോൾ വീതം നേടി.ടൈറ്റസിന് ഇതോടെ സീസണിൽ ഏഴു ഗോളുകളായി.

picsart_11-25-12-57-04

മങ്കടയിൽ പത്താം രാത്രി വമ്പൻ പരാജയത്തോടെ സീസൺ തുടങ്ങേണ്ടി വന്ന അഭിലാഷ് എഫ് സി കുപ്പൂത്തിനെയാണ് കണ്ടത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അഭിലാഷ് എഫ് സി കുപ്പൂത്തിനെ മെഡിഗാഡ് അരീക്കോട് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിൽ വമ്പൻ പരാജയമേറ്റതിനേറ്റ വിമർശനങ്ങൾക്കു മറുപടി പറയുക എന്ന ലക്ഷ്യവുമായായിരുന്നു മങ്കടയിൽ അജിത് തന്ത്രങ്ങൾ മെനഞ്ഞിറക്കിയ മെഡിഗാർഡ് അരീക്കോടിന്റെ താരങ്ങൾക്ക്. അജിത്തേട്ടന്റെ തന്ത്രങ്ങൾ ഗ്രൗണ്ടിൽ പ്രാവർത്തികമാക്കി വിമർശകരുടെ വായ മെഡിഗാർഡ് അരീക്കോട് അടപ്പിച്ചു.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement