ഫൈനലിൽ ആര്, ബ്ലാക്ക് & വൈറ്റും സൂപ്പർ സ്റ്റുഡിയോയും ഇറങ്ങുന്നു

- Advertisement -

 ആദ്യ സെമിയുടെ രണ്ടാം പാദത്തിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടും ഇറങ്ങുകയാണ്. ആദ്യ പാദ സെമിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. കോട്ടക്കൽ സെമി ഫൈനലിൽ സൂപ്പറിനെ കീഴടക്കിയ ആത്മവിശ്വാസത്തിലാണ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട്.

കുപ്പൂത്ത് അഖിലേന്ത്യാ‌ സെവൻസ് രണ്ടാം പാദ സെമിയിൽ ഇറങ്ങുന്നത് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയും ജിംഖാന തൃശ്ശൂരുമാണ്. ആദ്യ പാദ സെമി ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ജയിച്ചാൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് ഇത് എട്ടാം ഫൈനലാകും. ജിംഖാന തൃശ്ശൂർ ഇതുവരെ ഫൈനലിൽ എത്തിയിട്ടില്ല.

വളാഞ്ചേരിയിൽ ലക്കി സോക്കർ ആലുവയും മെഡിഗാഡ് അരീക്കോടും തമ്മിലാണ് മത്സരം. കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും ഗോൾമഴയാണ് വളാഞ്ചേരിയിൽ തീർത്തിരുന്നത്. 4-4 എന്നവസാനിച്ച മത്സരം വിജയികളെ കണ്ടെത്താൻ വേണ്ടി മാറ്റിവെക്കുകയായിരുന്നു. 4-1 പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ലക്കി സോക്കർ ആലുവ സമനില പിടിച്ചത്.

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ ഹയർ സബാൻ കോട്ടക്കലും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും തമ്മിലാണ് മത്സരം. മുണ്ടൂരിൽ ഇന്ന് ഫിഫാ മഞ്ചേരിയും എഫ് സി ഗോവയും തമ്മിലാണ് മത്സരം.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement