സൂപ്പർ സ്റ്റുഡിയോയുടെ തോൽപ്പിച്ച് റോയൽ ട്രാവൽസ് കോഴിക്കോട്

കരീബിയൻസിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വിജയം. ഇന്നലെ തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ കരുത്തരായ പോരാട്ടത്തിൽ സൂപ്പർ സ്റ്റുഡിയോയെ ആണ് റോയൽ ട്രാവൽസ് കോഴിക്കോട് തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം. സീസണിൽ ഇത് മൂന്നാം തവണയാണ് സൂപ്പറിനെ റോയൽ ട്രാവൽസ് കോഴിക്കോട് തോൽപ്പിക്കുന്നത്.

ഇന്ന് കരീബിയൻസിൽ മെഡിഗാഡ് അരീക്കോട് കെ എഫ് സി കാളികാവിനെ നേരിടും.