ഫിഫയെ മറികടന്ന് റാങ്കിംഗിൽ സൂപ്പർ രണ്ടാമത്, മദീന തന്നെ മുന്നിൽ

സോക്കർ സിറ്റി വാട്സാപ് ഗ്രൂപ്പും ഫാൻപോർട്ടും സംയുക്തമായി അണിയിച്ചൊരുക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ റാങ്കിംഗിന്റെ പുതിയ പട്ടികയിലും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി തന്നെ മുന്നിൽ. പക്ഷെ ഫിഫാ മഞ്ചേരി അടക്കി വെച്ചിരുന്ന രണ്ടാം സ്ഥാനം മലപ്പുറത്തിന്റെ മഞ്ഞപ്പട സൂപ്പർ സ്റ്റുഡിയോ മലപ്പുറം കൊണ്ടു പോയി.

161 പോയന്റാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനുള്ളത്, മൂന്നാം സ്ഥാനത്തുള്ള ഫിഫാ മഞ്ചേരിക്ക് 153 പോയന്റ് മാത്രമേ ഉള്ളൂ. 96 കളികളിൽ നിന്ന് 214 പോയന്റാണ് ഒന്നാം സ്ഥാനത്തുള്ള മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്കുള്ളത്. ഇതുവരെ ഏഴു കിരീടങ്ങളും. പോയന്റിലും കിരീടത്തിലും മറ്റു ടീമുകളേക്കാൾ കുറെയേറെ മുമ്പിലാണ് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി ഇപ്പോൾ.

രണ്ടാം സ്ഥാനം സൂപ്പർ സ്റ്റുഡിയോ കയ്യടക്കിയതു പോലെ മെഡിഗാഡ് അരീക്കോടിന്റെ സ്വന്തമായ നാലാം സ്ഥാനം ബ്ലാക്ക് & വൈറ്റ് കോഴിക്കോട് നേടി. ആറു മുതൽ പതിനൊന്നു വരെയുള്ള ടീമുകൾക്ക് സ്ഥാന ചലനമില്ല. ഈ മാസത്തെ പട്ടികയിലും ഏറ്റവും മികച്ച നേട്ടം കൈവരിച്ചത് ലക്കി സോക്കർ ആലുവ ആണ്. അഞ്ചു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ലക്കി സോക്കർ ആലുവ 25ൽ നിന്ന് 20ലേക്ക് മുന്നേറി.