കൊയപ്പയിൽ ഇന്ന് സൂപ്പറും ലിൻഷയും നേർക്കുനേർ, ലിൻഷയ്ക്ക് ജയിച്ചേ തീരൂ

കൊയപ്പ അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം രാത്രി ഇറങ്ങുന്നത് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും. ലിൻഷയ്ക്ക് ഇന്ന് ജയിച്ചേ തീരൂ കാരണം സീസണിൽ അഞ്ചു തവണ സൂപ്പറുമായി കൊമ്പു കോർത്തിട്ടും ഒരിക്കൽ പോലും ജയിക്കാൻ ലിൻഷാ മെഡിക്കൽസിനായിട്ടില്ല. അവസാനം വരന്തരപ്പിള്ളിയിൽ ഏറ്റുമുട്ടിയപ്പോഴും പരാജയം തന്നെയായിരുന്നു ഫലം ലിൻഷയ്ക്ക്. അവസാന പന്ത്രണ്ടു മത്സരങ്ങളിൽ ഒരു ജയം മാത്രമേ ലിൻഷാ മെഡിക്കൽസിന് ഉള്ളൂ.

തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസിൽ ഇന്ന് ആദ്യ ക്വാർട്ടറിൽ ഫിഫാ മഞ്ചേരി ലക്കി സോക്കർ ആലുവയെ നേരിടും. ജവഹർ മാവൂരിനെ പരാജയപ്പെടുത്തിയാണ് ലക്കി സോക്കർ ആലുവ ക്വാർട്ടറിലെത്തിയത്. ഹിറ്റാച്ചി തൃക്കരിപ്പൂരിനെ വീഴ്ത്തി ആയിരുന്നു ഫിഫാ മഞ്ചേരിയുടെ ക്വാർട്ടർ പ്രവേശനം.

ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളിൽ ആലത്തൂരിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ഹണ്ടേഴ്സ് കൂത്തുപറമ്പിനെ നേരിടും. ഒളവണ്ണയിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും എഫ് സി കൊണ്ടോട്ടിയും തമ്മിലാണ് മത്സരം.

കൊളത്തൂർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനവും ഇന്നാണ്. ഉദ്ഘാടന മത്സരത്തിൽ ബേസ് പെരുമ്പാവൂർ അൽ ശബാബ് ത്രിപ്പനച്ചിയെ നേരിടും.

Previous articleലക്കില്ലാതെ ലക്കി സോക്കർ ആലുവ, കൊയപ്പയിൽ ആദ്യ വിജയം എഫ് സി പെരിന്തൽമണ്ണയ്ക്ക്
Next article2017 F1 സീസണിനു അട്ടിമറിത്തുടക്കം, ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ വിജയം വെറ്റലിനു