സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഇന്ന് ആദ്യ അങ്കം

- Advertisement -

കൊപ്പം അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം ദിനമായ ഇന്ന് മലപ്പുറത്തിന്റെ മഞ്ഞപ്പട അമിസാദ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങും. അട്ടിമറികളുടെ രാജാക്കന്മാരായ ഓസ്കാർ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരാണ് എതിരാളികൾ.

ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളിൽ എടത്തനാട്ടുകരയിൽ ഗ്രാൻഡ് ഹൈപ്പർ കെ എഫ് സി കാളിക്കാവ് അഗസ്ത്യ ഫ്രണ്ട്സ് മമ്പാടിനെ നേരിടും. കാളിക്കാവ് ഗംഭീര ജയത്തോടെ വലപ്പാട് തങ്ങളുടെ സീസൺ ആരംഭിച്ചിരുന്നു. ആ ഫോം തുടരാൻ കഴിയുമെന്നാണ് കാളിക്കാവ് കരുതുന്നത്.

വലപ്പാട് ഇന്ന് ലക്കി സോക്കർ ആലുവ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ നേരിടും. കഴിഞ്ഞ സീസണിലെ കറുത്ത കുതിരകളായിരുന്ന ലക്കി സോക്കറിൽ നിന്ന് അതിലും മികച്ച പ്രകടനമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഉഷാ എഫ് സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ലിൻഷാ മെഡിക്കൽസ് വരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement