ജയിച്ചിട്ടും തോറ്റ് ചെർപ്പുള്ളശ്ശേരി പുറത്ത്, സൂപ്പർ ഫൈനലിൽ

- Advertisement -

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ നിർഭാഗ്യ പരമ്പര അവസാനിക്കുന്നില്ല. തുവ്വൂരിലെ സെമിയിൽ പുറത്തായതിന്റെ അടുത്ത ദിവസം തന്നെ കൊണ്ടോട്ടിയിലും ഫൈനൽ അൽ മദീനയ്ക്ക് നഷ്ടമായിരിക്കുന്നു. ആദ്യ പാദത്തിലെ 1-0 പരാജയം മറികടക്കാൻ രണ്ടാം പാദത്തിൽ വിജയം അനിവാര്യമായിരുന്ന അൽ മദീനയ്ക്ക് തിരിച്ചടിയോടെ ആയിരുന്നു തുടക്കം. സൂപ്പർ ആദ്യം തന്നെ ഗോൾ നേടിക്കൊണ്ട് ആദ്യ സെമിയിലെ ഫോം തുടർന്നു.

പക്ഷെ രണ്ടാം പകുതിയിൽ തിരിച്ചു വന്ന മദീന ആൽബർട്ടിലൂടെ സമനില ഗോൾ നേടി. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഡിമറിയയിലൂടെ വിജയ ഗോളും. ഇരു പാദങ്ങളിലും ഒരുവരും തുല്യരായതോടെ കളി പെനാൾട്ടിയിലേക്കു നീണ്ടു. പെനാൾട്ടി എടുത്തപ്പോൾ ഇരു ടീമുകളും പെനാൾട്ടി പുറത്തടിക്കാൻ മത്സരിച്ചു. അഞ്ചിൽ രണ്ട് വീതം പെനാൾട്ടികൾ സൂപ്പറും മദീനയും പുറത്തേക്കടിച്ചു. അറാമത്തെ കിക്കെടുത്ത മദീനയുടെഹൈദരിനു പിഴച്ചും മദീനയുടെ മൂന്നാം പെനാൾട്ടിയും പുറത്ത്. പിന്നെ സൂപ്പറിന് പിഴച്ചില്ല.

ഫൈനലിൽ ഫിഫാ മഞ്ചേരിയും മെഡിഗാഡ് അരീക്കോടും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളാകും സൂപ്പറിനെതിരെ എത്തുക.

Advertisement