
അങ്ങനെ തങ്ങളുടെ സീസണിലെ മൂന്നാം മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ വിജയം കണ്ടെത്തി. ഇന്ന് എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ലക്കി സോക്കർ ആലുവയെയാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സൂപ്പറിന്റെ ജയം.
സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനായി അനികുട്ടനും ബെന്നുമാണ് ഇന്ന് ലക്ഷ്യം കണ്ടത്. സൂപ്പർ സ്റ്റുഡിയോ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിൽ ഗോൾ കണ്ടെത്താനും സൂപ്പറിന് ആയിരുന്നില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial