
മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഇന്ന് അവസാന സെമി ഫൈനൽ അങ്കമാണ്. രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും ഇറങ്ങും. ആദ്യ പാദ സെമി സമനിലയിൽ അവസാനിച്ചിരുന്നു. വിജയിച്ചാൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് ഇത് ഒമ്പതാം ഫൈനലും കെ എഫ് സി കാളിക്കാവിന് മൂന്നാം ഫൈനലുമാകും.
തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് എ വൈ സി ഉച്ചാരക്കടവും ശാസ്താ മെഡിക്കൽസ് തൃശ്ശൂരും തമ്മിലാണ് മത്സരം. ശാസ്താ മെഡിക്കൽസും എ വൈ സിയും ഇതിനു മുമ്പ് സീസണിൽ ഏറ്റുമുട്ടിയപ്പോൾ പെനാൾട്ടിയിൽ എ വൈ സി വിജയിച്ചിരുന്നു. അവസാന മത്സരത്തിൽ അഞ്ചു ഗോളു വാങ്ങി അൽ ശബാബിനോടു തോറ്റ ശാസ്താ മെഡിക്കൽസിന് തുവ്വൂരിൽ തിരിച്ചു വന്നേ പറ്റൂ.
കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ ഫിഫാ ഇന്ന് ജവഹർ മാവൂരും ജിംഖാന തൃശ്ശൂരും തമ്മിലാണ് മത്സരം. സീസണിൽ ആദ്യമായാണ് ഇരു ടീമുകളും ഏറ്റു മുട്ടുന്നത്. മുണ്ടൂരിൽ ഇന്ന് ജയ എഫ് സി തൃശ്ശൂരും അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഏറ്റുമുട്ടും. വളാഞ്ചേരിയിൽ ടൗൺ ടീം അരീക്കോടും ഫിറ്റ് വെൽ കോഴിക്കോടും, തൃക്കരിപ്പൂരിൽ ബ്രദേഴ്സ് വളവക്കാടുൻ മെഡിഗാഡ് അരീക്കോടും ആണ് ഇറങ്ങുന്നത്.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal